pk

ആലപ്പുഴ: ജനറൽ ആശുപത്രി ജംഗ്ഷനിലെ ഹോട്ടലിൽ പാചകവാതകത്തിന് തീ പിടിച്ച് ഷെൽഫുകൾ, സീലിംഗ്, ഗ്ലാസ് ,സൈൻ ബോർഡ്, ഭക്ഷണ സാമഗ്രികൾ എന്നിവ കത്തിനശിച്ചു. സിവിൽ സ്റ്റേഷൻ വാർഡ് ടി.ഡി.ചിറയിൽ എം.എച്ച്.ബിജുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൂട്ട് ക്രീം കഫ്‌ത്തേരിയയിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപത്തെ തുണിക്കടയിലേക്ക് തീ പടർന്ന്, ഡിസ്‌പ്ലേചെയ്തിരുന്ന തുണിത്തരങ്ങളും ബോർഡും സീലിംഗും കത്തി. അഗ്നിരക്ഷാസേനയെത്തി തീ പൂർണ്ണമായും അണച്ചു. അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥരായ സി.പി.ഓമനക്കുട്ടൻ, ജി. ഷൈജു, ഹാഷിം, സി.കെ.സജേഷ്, ഷാജൻ കെ.ദാസ്, നിയാസ്, കെ.എസ്.ഷാജി, എം.പി.പ്രമോദ് എന്നിരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.