കാവാലം: കാവാലം തട്ടാശേരി പാലം നിർമ്മാണം ആരംഭിക്കും വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ ആഹ്വാനം ചെയ്ത് പാലം സമ്പാദക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 18 മണിക്കൂർ രാപകൽ സമരം സമാപിച്ചു. ഇന്നലെ രാവിലെ സമാപന സമ്മേളനം കാവാലം സെന്റ് തോമസ് കപ്പൂച്ചിൻ ആശ്രമ ദേവാലയത്തിലെ ഫാ.അമൽ നാട്ടുവഴിപറമ്പിൽ ഉദ്ഘാടനം ചെയ്തു. പാലം സമ്പാദക സമിതി കോ-ഓർഡിനേറ്റർ ജോസഫ് മൂലയിൽ അദ്ധ്യക്ഷത വഹിച്ചു .പ്രൊഫ. ജസ്റ്റിൻ ജോൺ, കെ.സി സാബു, പി.ഉദയകുമാർ, സാജൻ സെബാസ്റ്റ്യൻ, മധുസൂദനൻ നായർ, മൂർത്തി തൊളാട്, ജയൻ നവജീവൻ ,രാജേഷ് കാവാലം, ജിജി യുവഭാവന, അമ്പിളി ബെന്നി, സുനിൽകുമാർ, വി.രമേശൻ, സുരേഷ് ബാബു, സിനു രാജ്, സെബാസ്റ്റ്യൻ തയ്യിൽ, അഭിലാഷ് രാജ്, അജേഷ് കുമാർ, ശ്രീനാഥ് സാരമതി, സുനോജ് സുഗുണൻ, ആർ.ഹരികൃഷ്ണൻ, ജോമോൻ ജോസഫ്, സോണിച്ചൻ പുളിങ്കുന്ന് തുടങ്ങിയവർ സംസാരിച്ചു. പാലം സമ്പാദക സമിതി ജനറൽ കൺവീനർ ജി.ഹരികൃഷ്ണൻ സ്വാഗതവും ചെയർമാൻ പി.ആർ.വിഷ്ണു കുമാർ നന്ദിയും പറഞ്ഞു.