congress-booth-yogam

ചെന്നിത്തല: ചെന്നിത്തല ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരിധിയിലുള്ള ബൂത്ത് കമ്മിറ്റികൾ പുനസംഘടിപ്പിക്കുന്നതിനന്റെ ഭാഗമായിട്ടുള്ള സമ്മേളനങ്ങൾക്ക് തുടക്കമായി. 135-ാം നമ്പർ ബൂത്ത് സമ്മേളനം മണ്ഡലത്തിന്റെ ചുമതലയുള്ള ഡി.സി.സി മെമ്പർ അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി നാലിന് തൃശൂരിൽ എ.ഐ.സി.സി പ്രസിഡന്റ് എത്തുന്ന സമ്മേളനത്തിൽ മണ്ഡലത്തിലെ എല്ലാ ബൂത്തിൽ നിന്നും ഭാരവാഹികളെ പങ്കെടുപ്പിക്കുവാനും ഫെബ്രുവരി 23 മാവേലിക്കരയിൽ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന സമരാഗ്നി പരിപാടിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ബൂത്ത് തലത്തിൽ നടത്തുവാനും സമ്മേളനം തീരുമാനിച്ചു. ഇതിന് മുന്നോടിയായിട്ടുള്ള ഫണ്ട് ശേഖരണത്തിനും ബൂത്ത് തലത്തിൽ തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ് രഘുനാഥ് പാർത്ഥസാരഥി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രവികുമാർ കോമന്റേത്ത്, സുധീഷ് തുണ്ടത്തിൽ, ബിനു സി.വർഗീസ് എന്നിവർ സംസാരിച്ചു. ബൂത്ത് ഭാരവാഹികളായി ജി.രതീഷ് കുമാർ(പ്രസിഡന്റ്), അനിൽകുമാർ വൃന്ദാവനം(സെക്രട്ടറി), ഒ.സി. ജേക്കബ്(ട്രഷറർ), ശിവകുമാരി, ഇന്ദിരാ ഗിരീഷ് എന്നിവരുൾപ്പെട്ട 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.