കുട്ടനാട്: എസ്.എൻ.ഡി.പി യോഗം ഏഴാം നമ്പർ രാമങ്കരി ശാഖയിൽ വനിതാസംഘം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ശാഖ പ്രസിഡന്റ് ജീമോൻ കാരാഞ്ചേരി ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ അദ്ധ്യക്ഷയായി. ശാഖസെക്രട്ടറി എ.പി.ധർമ്മംഗദൻ, വനിതാസംഘം യൂണിയൻ ട്രഷറർ സ്വപ്ന സനൽ യൂണിയൻ എക്സിക്യൂട്ടീവ് കമമറ്റിയംഗം സുധാരാജേന്ദ്രൻ എന്നിവർ സംസാരിച്ചു.സുധാ സുരേഷ് സ്വാഗതവും രശ്മി രാജേഷ് നന്ദിയും പറഞ്ഞു.ഭാരവാഹികളായി ലതാഷാജി (പ്രസിഡന്റ്),മോൾജി രാജേഷ്(വൈസ് പ്രസിഡന്റ്),സുധാസുരേഷ് (സെക്രട്ടറി) ,രശ്മി രാജേഷേ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.