1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ മിത്രക്കരി ശാഖ വാർഷികം നടത്തി .യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ സന്തോഷ് വേണാട് അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി വിജയപ്പൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായികലേഷ് കുമാർ കെ.ആറുപറയിൽ (പ്രസിഡന്റ്),കെ.സുഭാഷ് പുത്തൻചിറ(വൈസ് പ്രസിഡന്റ്),ഇ.ഡി.ചന്ദ്രൻ പീടികയിൽ (യൂണിയൻ കമ്മിറ്റി) ,രാജേന്ദ്രൻ ചാത്തനാട്, പ്രമോദ് ജി.കൈതപറമ്പ്, അനിൽ കാവാലശ്ശേരി, പ്രദീപ് കാവാലശ്ശേരി, സജികുമാർ എൻ പുത്തൻചിറ, സുരേന്ദ്രൻ ,ഷിബു കണ്ണൻമാലിൽ (മാനേജിംഗ് കമ്മിറ്റി),അഭിലാഷ് വെള്ളപ്പള്ളി, സുനീഷ് വള്ളിപ്പറമ്പ് , രാജിനി ബിനു (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.