
മുഹമ്മ: അമിത മൊബൈൽ ഉപയോഗം കുട്ടികളുടെ സർഗാത്മതയെ നശിപ്പിക്കുന്നതായി റിട്ട.ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. മണ്ണഞ്ചേരി അടിവാരം ജംഗ്ഷനിൽ പൊന്നാട് ഹോപ് ഇന്ത്യ ആധുനിക സംവിധാനത്തോടെ ആരംഭിച്ച പി.എസ്.സി പഠന കേന്ദ്രം സെന്റർ ഓഫ് എക്സലൻസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹോപ് ഇന്ത്യ ചെയർമാൻ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.. ജനറൽ സെക്രട്ടറി അഫ്സൽ നെല്ലിക്കൽ സ്വാഗതവും വൈസ് ചെയർമാൻ നിസാർ പറമ്പൻ ആമുഖ പ്രഭാഷണവും നിർവഹിച്ചു. മിഷൻ പി.എസ്.സി ജനറൽ കൺവീനർ ഷാജി പനമ്പള്ളി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം ദീപ സുരേഷ്, എം. എസ് .ജോഷി, മഹല്ല് മദ്റസ ഭാരവാഹികളായ എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ, പി.എ. മൈതീൻ കുഞ്ഞ് മേത്തർ, നസീർ വലിയചിറ, നാസർ, റിയാസ്, ടി.എ. അലിക്കുഞ്ഞ് ആശാൻ, ബി.എം ബിയാസ്, ഷംസുദീൻ, പി.കെ.എം. നസീർ, ഷാജിറെഡ്മാർക്ക്, നൗഷാദ് പുതുവീട്,യുസുഫ്, ഹാരിസ്, അബ്ദുൽ സലാം തുടങ്ങിയവർ പങ്കെടുത്തു.