
അമ്പലപ്പുഴ: ദേശീയപാതയിൽ പുറക്കാട് പഴയങ്ങാടിക്ക് സമീപം പിക്കപ്പ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാർഡ് മുപ്പത്തിനാലിൽ കിഴക്കേയറ്റത്ത് ദേവസ്യയുടെ മകൻ ഫ്രാൻസിസ് (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 ഓടെ ആയിരുന്നു അപകടം. ആലപ്പുഴയിലെ ഒരു ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പിന്നാലെ വന്ന പിക്കപ്പ് വാൻ ഇടിച്ച് ഫ്രാൻസിസ് തത്ക്ഷണംമരിച്ചു. നിർത്താതെ പോയ പിക്കപ്പ് വാൻ അമ്പലപ്പുഴ പൊലീസ് പുറക്കാട് ഭാഗത്ത് വച്ച് പിടി കൂടി. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ഡയ്സി. മകൾ: ആൻ മരിയ.