dtret

പൂച്ചാക്കൽ : സി.പി.എം വടുതല ലോക്കൽ കമ്മറ്റി ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം ദെലീമ ജോജോ എം.എൽ.എ നിർവഹിച്ചു. ചേർത്തല ഏരിയ സെന്റർ അംഗം പി.എം.പ്രമോദ് അദ്ധ്യക്ഷനായി. എൻ.നവീൻ, രാജേഷ് വിവേകാനന്ദ, വി.എ.പരമേശ്വരൻ, സി.പി.ഐ അരൂക്കുറ്റി ലോക്കൽ കമ്മറ്റി സെക്രട്ടറി അജയകുമാർ എന്നിവർ സംസാരിച്ചു. വടുതല ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ഡി പ്രസന്നൻ സ്വാഗതവും, കെ. വി. വിശ്വസത്യൻ നന്ദിയും പറഞ്ഞു. അരുക്കുറ്റി ലോക്കൽ കമ്മറ്റി പ്രവർത്തന സൗകര്യാർത്ഥം വടുതല, അരൂക്കുറ്റി എന്നിങ്ങനെ വിഭജിക്കുകയായിരുന്നു.