
ആലപ്പുഴ: ഭരണാധികാരികളും സർക്കാരും മതബിംബങ്ങളാകരുതെന്ന് ജെ.എസ്.എസ് ജനറൽ സെക്രട്ടറി അഡ്വ.എ.എൻ.രാജൻബാബു അഭിപ്രായപ്പെട്ടു. ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടന്ന ജെ.എസ്.എസ് ജില്ലാകമ്മറ്റി യോഗത്തിൽ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് യു.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.എ.വി.താമരാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.രാജു റിപ്പോർട്ട് അവതരിപ്പിച്ചു. ജെ.എസ്.എസ് ജില്ലാ വർക്കിംഗ് പ്രസിഡന്റായി എ.പി.ജോർജ്ജിനെ യോഗം തിരഞ്ഞെടുത്തു.