a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ തെക്ക് 14ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമവും അനുമോദന സമ്മേളനവും മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.മോഹനൻ പിള്ള അദ്ധ്യക്ഷനായി. പ്രതിനിധി സഭാംഗം കെ.ജി.മഹാദേവൻ പ്രതിഭകളെ ആദരിച്ചു. പ്രതിനിധിസഭാംഗം ജി.രവികുമാർ എൻഡോവ്മെന്റ് വിതരണവും താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലത രമേശ് പെൻഷൻ, ചികിത്സാ സഹായം, വിദ്യാഭ്യാസ ധനസഹായം എന്നിവയുടെ വിതരണവും നിർവഹിച്ചു. കരയോഗം സെക്രട്ടറി വി.ചന്ദ്രശേഖരൻ നായർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാരൻ നായർ, ട്രഷറർ ആർ.ശശിധരൻ പിള്ള, വൈസ് പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ, ഉപദേശക സമിതി അംഗം മോഹനൻ ഉണ്ണിത്താൻ, വനിതാസമാജം പ്രസിഡന്റ് വിജയലക്ഷ്മി, സെക്രട്ടറി ശ്രീദേവി കുഞ്ഞമ്മ, കരയോഗം ഭരണ സമിതി അംഗങ്ങളായ ശ്രീകുമാർ, ബി.പ്രഭാകരൻ നായർ, ബാലചന്ദ്രപ്രസാദ്, വിശ്വനാഥപിള്ള, ഉണ്ണികൃഷ്ണപിള്ള, ഡോ.ഹരികുമാർ, രവീന്ദ്രൻ നായർ, വേദകുമാർ ബാബു തുടങ്ങിയവർ സംസാരിച്ചു.പെരുങ്ങാല മേഖലയിലെ കരയോഗങ്ങളെ പ്രതിനിധീകരിച്ച് താലൂക്ക് യൂണിയൻ ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്ത കരയോഗം ട്രഷററായ ആർ.ശശിധരൻ പിള്ള, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു.