photo

ചാരുംമൂട് : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥ ഉയർത്തുന്ന 29 ആവശ്യങ്ങളുമായി മുഖ്യമന്ത്രിക്കു നൽകുന്ന നിവേദനത്തിന്റെ പകർപ്പ് എം.എസ്.അരുൺകുമാർ എം.എൽ.എയ്ക്ക് കൈമാറി. സംസ്ഥാന കമ്മിറ്റിയംഗം ജി.മണിക്കുട്ടൻ, താലൂക്ക് സെക്രട്ടറി മണിക്കുട്ടൻ ഇ-ഷോപ്പി, ജില്ലാ കമ്മിറ്റിയംഗം പ്രസാദ് ചിത്രാലയ,ട്രഷറർ ബിജു സൈമൺ, വൈസ് പ്രസിഡൻറ് ബാബുസരസ്വതി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.