
വള്ളികുന്നം:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വള്ളികുന്നം കിഴക്ക് യൂണിറ്റിന്റെ വാർഷിക സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജോഷ്വാ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.കൃഷ്ണൻ നായർ അദ്ധ്യക്ഷനായി.ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആർ.ശശിധരൻ ഉണ്ണിത്താൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി എസ്.ലോറൻസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ശിവദാസൻ വരവു ചെലവ് കണക്കും അവതരിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് കെ.ജി.മാധവൻ പിള്ള, ബ്ലോക്ക് സെക്രട്ടറി ആർ.പത്മാധരൻ നായർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ പിള്ള, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി പി.മുരളീധരൻ, ബ്ലോക്ക് കമ്മിറ്റി അംഗം ആർ. മംഗളൻ, യൂണിറ്റ് വൈ. പ്രസിഡന്റുമാരായ സി.ശശി, എ.പി.ഗോമതി അമ്മാൾ, സി.പൊന്നപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.കൃഷ്ണൻ നായർ (പ്രസിഡന്റ്), എസ്. ലോറൻസ് (സെക്രട്ടറി),ആർ.മംഗളൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.