wer

മുഹമ്മ: പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉയർന്ന മാർക്കോടെ വിജയിച്ച അംഗങ്ങളുടെ മക്കൾക്ക് കായിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ക്യാഷ് അവാർഡ് വിതരണം ചെയ്തു. പ്രസിഡന്റ്‌ കെ. ഡി. അനിൽകുമാർ അദ്ധ്യക്ഷനായി .സ്കൂൾ യുവജനോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ അനന്യ പി.അനിലിനെ അനുമോദിച്ചു. സെക്രട്ടറി ഇൻ ചാർജ് സി.പി.ജയ,സി ഡി വിശ്വനാഥൻ, ,പി. എ. കൃഷ്ണപ്പൻ, ദീപ അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു . കെ. ആർ. പ്രതാപൻ നന്ദി പറഞ്ഞു.