ആലപ്പുഴ: യുവാവ് തീവണ്ടിയിൽ നിന്ന് വീണുമരിച്ചു. കോഴിക്കോട് കൊയിലാണ്ടി ചെങ്ങോട്ടുകാവ് കാവുങ്കൽ കിമാഫിൽ ഗഫൂർ കിമാഫിന്റെ മകൻ ഫയസ് (25)ആണ് മരിച്ചത്. തുമ്പോളി റെയിൽവേ സ്റ്റേഷന് തെക്കുവശം ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസ്സിൽ നിന്നാണ് ഫയസ് വീണത്. തിരുവനന്തുപുരത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പൊലീസെത്തി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വിദേശത്തായിരുന്ന ഫയസ് അടുത്തിടെയാണ് നാട്ടിലെത്തിയത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.