
ചേർത്തല : ദേശീയപാതയിൽ എസ്.എൻ കോളേജിന് മുന്നിൽ വാനിടിച്ച് വീട്ടമ്മ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ വാക്കിട്ടത്തകിടിയിൽ വീട്ടിൽ ലതിയമ്മ (62) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. അയൽവാസിയുടെ വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം ഭർത്താവ് രഘുവരനൊപ്പം വരുമ്പോൾ വാനിടിക്കുകയായിരുന്നു. ലതിയമ്മ തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് രഘുവരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: ആഷ,ആഷ്മി. മരുമക്കൾ:സനീഷ്,സച്ചിൻ.