കായംകുളം: ശ്രീനാരായണ സാംസ്കാരിക സമിതി കാർത്തികപ്പള്ളി താലൂക്ക് കായംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കായംകുളം എസ്.എൻ വിദ്യാപീഠത്തിന്റെ അംഗീകാര വിളംബരവും അനുമോദന സമ്മേളനവും നാളെ രാവിലെ 10 .30 ന് എസ്.എൻ വിദ്യാപീഠത്തിൽ നടക്കും.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് ഡോ.പി. പത്മകുമാർ അദ്ധ്യക്ഷത വഹിക്കും.പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ മുഖ്യ പ്രഭാഷണം നടത്തും. സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ,സി.ആർ മഹേഷ് എം.എൽ.എ,യു.പ്രതിഭ എം.,എൽ.എ ,കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ,എ.സോമരാജൻ,ബിബിൻ സി ബാബു, പി.ശശികല,ഡി.അംബുജാക്ഷി, പ്രൊഫ.ടി.എംസുകുമാര ബാബു,വി.ശശിധരൻ,കായലിൽ രാജപ്പൻ,എൻ.രത്നാകരൻ,തമ്പിമേട്ടുതറ,പി.എസ് ബാബുരാജ്,കൃഷ്ണകുമാർ രാംദാസ്, എസ്.അജോയ് കുമാർ,സി.ആർ റോബിൻ,മഠത്തിൽ ബിജു, പി.എസ് ബേബി,ബിധു രാഘവൻ,ഡോ.എസ്.ബി ശ്രീജയ,എസ്.എസ് സുഷമ,എം.സി ഷീബ എന്നിവർ സംസാരിക്കും.