
ഹരിപ്പാട്: ലാഡറിന്റ കായംകുളം ശാഖയിൽ രാജ്യത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ലാഡർ വൈസ് ചെയർമാൻ ബി.വേലായുധൻ തമ്പി പതാക ഉയത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. സഹകാരിയും പൊതുപ്രവർത്തകനുമായ വി.വിജയൻ സംസാരിച്ചു. ചടങ്ങിൽ ശാഖ മാനേജർ ചിത്ര പ്രവീൺ സ്വാഗതവും ആരതി നന്ദിയും പറഞ്ഞു.