ambala

അമ്പലപ്പുഴ: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ ജംഗ്ഷനിൽ ഫ്ലൈ ഓവർ പണിയാതെ കോട്ട കെട്ടി വേർതിരിയ്ക്കുന്നതിനെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരത്തിന് തുടക്കമായി. മുൻ എം. എൽ. എയും കെ. പി. സി. സി വൈസ് പ്രസിഡന്റുമായ വി.ടി ബലറാം ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴയുടെ പ്രാധ്യാനം ഇല്ലാതാക്കുന്ന നിർമ്മാണ പ്രവർത്തനം പ്രദേശവാസികളോടു കാട്ടുന്ന അനീതിയാണെന്ന് ബലറാം പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി .എ. ഹാമിദ് അദ്ധ്യക്ഷനായി . കെ .പി .സി. സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു, എം. എച്ച് .വിജയൻ , ബിന്ദു ബൈജു , സി.പ്രദീപ്, ജി.സുഭാഷ്, നജീഫ് അരീശ്ശേരി, ഉദയമണി സുനിൽ ,എ.ആർ.കണ്ണൻ, എൻ.ഷിനോയ് , വി.ദിൽജിത്ത്, എം.സോമൻപിള്ള , എം.ബൈജു , സിനോ വിജയരാജ്, എസ്.സുധാകരൻ, ഹസ്സൻ പൈങ്ങാമടം, ആർ.ശ്രീകുമാർ , ടി .എ. സിറാജ്, ഷിത ഗോപിനാഥ് , എം. എ. ഷഫീഖ്, ഷിഹാബ്, നിസാർ , ഉണ്ണികൃഷ്ണൻ അനുരാജ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10ന് സമരം സമാപിക്കും.