photo

ചേർത്തല: കോയമ്പത്തൂർ അമൃത കോളേജ് ഒഫ് അഗ്രിക്കൾച്ചറൽ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ റാവെ പ്രോഗ്രാമിന്റെ ഭാഗമായി കുറുനെല്ലിപാളയം പഞ്ചായത്തിൽ കർഷകർക്കായി പരീക്ഷണങ്ങളും മാതൃകകളും കാണിച്ച് ക്ലാസ് നടത്തി.തെങ്ങിനെ ബാധിക്കുന്ന കൊമ്പൻചെല്ലി ശല്യത്തിനും വെള്ളീച്ചെയ്ക്കും ശാസ്ത്രീയരീതിയിലും, ജൈവരീതിയിലും എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് കർഷകർക്ക് വിശദീകരിച്ച് കൊടുത്തു. കോളേജ് ഡീൻ ഡോ.സുധീഷ് മണാലിൽ,ഡോ.ആർ.സുരേഷ്‌കുമാർ,ഡോ.മുരുഗ ശ്രീദേവി,ഡോ.കാമേഷ് കൃഷ്ണമൂർത്തി എന്നിവർ നേതൃത്വം നൽകി.