ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ വർഗീയ ഫാസിസത്തിനും കേരളത്തോടുള്ള അവഗണനയ്ക്കുമെതിരെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് വൈകിട്ട് 3ന് ആലുക്കാസ് ഗ്രൗണ്ടിൽ ഡെമോക്രാറ്റിക്ക് സ്ട്രീറ്റ് പരിപാടി നടത്തും. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബൈ രഞ്ജിത്ത് അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി .ജെ ആഞ്ചലോസ് , ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ആർ.രാഹുൽ , സി.പി.ഐ നേതാക്കളായ പി.വി.സത്യനേശൻ, എസ്.സോളമൻ, ജി.കൃഷ്ണപ്രസാദ് , ദീപ്‌തി അജയകുമാർ , വി.മോഹൻദാസ് , എൻ.എസ് ശിവപ്രസാദ്, ആർ.സുരേഷ് , പി.കെ സദാശിവൻ പിള്ള തുടങ്ങിയവർ സംസാരിക്കും . വൈകിട്ട് 6 ന് നടക്കുന്ന സാംസ്‌കാരിക സായാഹ്നം കവി വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും. ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പുന്നപ്ര ജ്യോതികുമാർ, വിപ്ലവ ഗായിക പി കെ മേദിനി എന്നിവർ പ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ രഞ്ജിത്ത് , ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ , മണ്ഡലം പ്രസിഡന്റ്‌ തൻസിൽ താജുദ്ദീൻ, മണ്ഡലം സെക്രട്ടറി നിജു തോമസ് എന്നിവർ പങ്കെടുത്തു .