
അമ്പലപ്പുഴ : ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്കിനുശേഷം ഇരുസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ഹെൽമെറ്റിന് അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ ശിവാനന്ദൻ - വിജിമോൾ ദമ്പതികളുടെ മകൻ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടിനുശേഷമാണ് ഒറ്റപ്പന കുരുട്ടൂർ ക്ഷേത്രോത്സവത്തിന്റെ കൊടിയിറക്ക് കഴിഞ്ഞ ശേഷം ഇരുവിഭാഗങ്ങൾ തമ്മിൽ മാത്തേരി ഭാഗത്ത് ഏറ്റുമുട്ടിയത്. ഇതിനിടെ നന്ദുവിt/og dmf;l/l; ഹെൽമgറ്റിന് അടിയേറ്റു. ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മരിച്ചത്. സംഭവത്തിൽ 5 പേർ അമ്പലപ്പുഴ പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. അവിവാഹിതനാണ് നന്ദു. ഏകസഹോദരൻ : അനന്ദു ശിവാനന്ദൻ.