
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേക്കു സമീപം മൃതദേഹം അടിഞ്ഞു. ഫോട്ടോഗ്രാഫറായ ഹരിപ്പാട് വെട്ടുവേനി മണ്ണൂർ ശിവ ശക്തിയിൽ രാജേഷിന്റെ (54) മൃതദേഹമാണ് ഇന്നലെ കാണപ്പെട്ടത്.സ്പിൽവേയിൽ നിന്ന് ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്ത് രാജേഷിന്റെ ബാഗും ഉണ്ടായിരുന്നു. അമ്പലപ്പുഴ പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സീതാലക്ഷ്മി.