photo

ആലപ്പുഴ: വിവിധ സംഘടനകളും സർക്കാർ ജീവനക്കാരും വൈവിധ്യമാർന്ന ചടങ്ങുകളോടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. മൗന പ്രാർത്ഥന, പുഷ്പാർച്ചന, സമ്മേളനങ്ങൾ തുടങ്ങിയ ചടങ്ങുകളോടെ ആചരിച്ചത്. കളക്ടറേറ്റിലെ ഗാന്ധി പ്രതിമയിൽ കളക്ടർ ജോൺ വി.സാമുവൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. തുടർന്ന് കളക്ടർ രക്തസാക്ഷിത്വ ദിന സന്ദേശം നൽകി. എ.ഡി.എം എസ്.സന്തോഷ് കുമാർ, ഗാന്ധിസ്മൃതി മണ്ഡപ സമിതി അംഗങ്ങളായ രാജു പള്ളിപ്പറമ്പിൽ, എ.എൻ.പുരം ശിവകുമാർ, എം.ഇ.ഉത്തമകുറുപ്പ്, പി.എ.കുഞ്ഞുമോൻ, സർവോദയ മണ്ഡലം സംസ്ഥാന സെക്രട്ടറി എച്ച്.സുധീർ, നോസർ മാത്യു തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ കോടതി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷി അനുസ്മരണ ദിനചാരണം നടത്തി.യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാർ കൗൺസിൽ മെമ്പർ അഡ്വ.എസ്.സുദർശന കുമാർ, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.ഗോപകുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.മുരുഗൻ അഡ്വ.റീഗോ രാജു,അഡ്വ.പി.എ.സമീർ, വിധു എം.ഉണ്ണിത്താൻ, അഡ്വ. പ്രിയ അരുൺ, അഡ്വ. ബിയത്രിസ്, അഡ്വ. കെ.ബി.അനിൽ കുമാർ, അഡ്വ. ടി.സജി, അഡ്വ. ലാലി ജോസഫ് എന്നിവർ പങ്കെടുത്തു.