കായംകുളം : പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. ഫെബ്രുവരി എട്ടിന് സമാപിക്കും. രാവിലെ 11 ന് തന്ത്രി പ്ലാക്കൂടി കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ് . വൈകുന്നേരം 6.30 ന് കൊറ്റിനാട്ട് മാധവൻപിള്ള സ്മാരക എൻഡോവ്‌മെന്റ്, തെക്കേ മൂടാമ്പാടി കേശവൻ നമ്പൂതിരി സ്മാരക ചികിത്സ സഹായം, വിദ്യാഭ്യാസ സഹായ നിധി എന്നിവയുടെ വിതരണം എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ നിർവഹിക്കും.തുടർന്ന് സി.ആർ.മഹേഷ് എം.എൽ.എ , കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ എന്നിവർ നയിക്കുന്ന തായമ്പക.എട്ടിന് രാവിലെ ആറിന് കൊടിക്കീഴിൽ ഉരുളിച്ച, വൈകിട്ട് നാലിന് കൂട്ട എഴുന്നള്ളത്ത്, രാത്രി എട്ടിന് കഥകളി, 8.30ന് ആറാട്ട് എഴുന്നള്ളത്ത് എന്നിവ നടക്കും.