photo

ചാരുംമൂട് : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിൻ്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം ചാരുംമൂട്‌ യൂണിറ്റ് കമ്മിറ്റി വിളംബര ജാഥ നടത്തി. ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ കൊടികളും, പ്ലക്കാർഡുകളുമേന്തി നടത്തിയ വിളംബര ജാഥ ടൗൺ ചുറ്റിയാണ് സമാപിച്ചത്. ജില്ലാ സെക്രട്ടറി ജി.മണിക്കുട്ടൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ,ഭാരവാഹികളായ ബിജു സൈമൺ, ബാബു സരസ്വതി, എ.ജെ.ജമാലുദീൻ, പ്രസാദ് ചിത്രാലയ, ഡി. തമ്പാൻ,പീയുഷ് ചാരുംമൂട്, വിഷ്ണു, ചന്ദ്രബാബു,അജി,ജയപ്രസാദ്,ജോൺ വർഗീസ്, ബാബു നന്ദനം , വനിതാ വിംഗ് ഭാരവാഹികളായ സിനി രമണൻ, ബിന്ദു സുധാകരൻ,ബീന രാജു, ഓമനയമ്മ, തുടങ്ങിയർ നേതൃത്വം നൽകി.