ചാരുംമൂട്: ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 9 നാണ് പ്രസിദ്ധമായ ആനയടി ഗജമേള.

ഇന്ന് വൈകിട്ട് 5 ന് സാംസ്കാരിക സമ്മേളനം അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്യും. നരസിംഹജ്യോതി പുരസ്കാരം നടൻ ഇന്ദ്രൻസിന് ചലച്ചിത്ര അക്കാഡമി വൈസ്ചെയർമാൻ പ്രേംകുമാർ സമ്മാനിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ക്ഷേത്ര ഡോക്യുമെന്ററി പ്രകാശനം ചെയ്യും. നാളെ വൈകിട്ട് 4.30 ന് തിരുവാതിര, രാത്രി 9 ന് ഫോക് മെഗാ ഷോ. 3ന് വൈകിട്ട് രാത്രി 9 ന് നൃത്ത സംഗീത നാടകം. 4 ന് രാത്രി 9 ന്മെഗാ ഷോ , 5 ന് രാത്രി 9 ന് ഗാനമേള. 6ന് രാവിലെ 11 ന് ഉത്സവബലി, രാത്രി 8 ന് മേജർ സെറ്റ് കഥകളി, 7 ന് വൈകിട്ട് 3 ന് വാഹന ഘോഷയാത്ര, 8 ന് രാവിലെ 8.30 ന് നേർച്ച ആന എഴുന്നള്ളത്ത്, രാത്രി10 ന് പള്ളിവേട്ട.

9 ന് വൈകിട്ട് 3 ന് ദേവന്റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും,5ന് ആനയടി ഗജമേള , 7.45 ന് ആറാട്ട് എഴുന്നള്ളത്ത്.

ദേവസ്വം പ്രസിഡന്റ് ഡോ.ജി.ചന്ദ്രകുമാർ,, സെക്രട്ടറി വിജയൻ കാഞ്ഞിരവിള, ട്രഷറർ ആനയടി ബിനുകുമാർ, വൈസ് പ്രസിഡന്റ് ജി. ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി റ്റി.മോഹൻകുമാർ, എക്സിക്യൂട്ടീവ് അംഗം ബി.ശിവൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.