ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം ശ്രീ നരീഞ്ചിൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. 5ന് സമാപിക്കും . നാളെ വൈകിട്ട് 7ന് വി.വിജയരാഘവകുറുപ്പും സംഘവും നയിക്കുന്ന കുത്തിയോട്ടപാട്ടും ചുവടും. 4ന് രാവിലെ 7.30ന് പൊങ്കാല. 5ന് ഉച്ചക്ക് 1ന് സമൂഹസദ്യ, വൈകിട്ട് 7ന് ഗുരുതി.