
ആലപ്പുഴ : സെൻ ചിൻ കരാട്ടെ അക്കാഡമിയുടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് വിതരണം സീരിയൽ താരം ആനന്ദ് നാരായണൻ ഉദ്ഘാടനം ചെയ്തു. കനകക്കുന്ന് എസ്.ഐ സോമരാജൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. മെഡൽ അവാർഡ് വീയപുരം എസ്.ഐ ബൈജുവും ഇൻസ്ട്രക്ടർ ലൈസൻസ് മാവേലിക്കര എസ്.ഐ സിയാദ് നൽകി. ഡോ.രോഹിത്, അബ്ദുള്ളക്കുട്ടി, സിയാദ് എന്നിവർ
കളർബെൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മാസ്റ്റേഴ്സായ വിജേഷ്, ദേവിപ്രിയ, അനൂപ്, ബിൻസിലാൽ, സുരേഷ്, അനന്തൻ, ചഞ്ചൽ,ലിൻസി,എന്നിവർ സംസാരിച്ചു