
ആലപ്പുഴ: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ 'വായനാ മധുരം' സംഘടിപ്പിച്ചു. 75 യു. പി, ഹൈസ്‌കൂൾ വിഭാഗത്തിൽപ്പെടുന്ന വിദ്യാലയങ്ങളിലാണ് പരിപാടി. ഒരു വിദ്യാലയത്തിൽ മുപ്പതു മുതൽ അമ്പതു വരെ വിദ്യാർത്ഥികൾക്കു മുന്നൂറു രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകും. വർഷം 2200 വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്യും. എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് വായനാ മധുരം സംഘടിപ്പിക്കുന്നത്. ഡോ. ഉഷാകിരൺ, പ്രീതി നടേശൻ, സാജൻ പള്ളുരുത്തി, അഡ്വ. ടി.പി.എം.ഇബ്രാഹിം ഖാൻ, ഇ.എം.ഹരിദാസ്, എൻ.കെ.എ.ഷെരിഫ്, കെ.ആനന്ദ ബാബു തുടങ്ങിയവർ വിവിധ വായനാ മധുര പരിപാടിയിൽ പങ്കെടുത്തു.