gnjhg

മുഹമ്മ : ജില്ല റഗ്ബി അസോസിയേഷൻ നടത്തിയ അണ്ടർ 14 വിഭാഗം ജില്ലാതല മത്സരത്തിൽ പോയിന്റുകളുമായി ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ സ്കൂൾ പി.ടി.എയുടെ നേതൃത്വതപ്പിൽ അഭിനന്ദിച്ചു. പ്രഥമാദ്ധ്യാപിക ജെ. ഷീല, സീനിയർ അദ്ധ്യാപകൻ റ്റി.സുധാകരൻ, സ്റ്റാഫ്‌ സെക്രട്ടറി മോഹൻ റ്റി.കെ, പി.ടി.എ പ്രസിഡന്റ്‌ കെ.എസ്. സേതുനാഥ് എന്നിവർ സംസാരിച്ചു. കുട്ടികളെ പരിശീലിപ്പിക്കുന്ന ഐബി, അക്കു, ഹരിത എനിവരെ സ്കൂൾ പി.ടി.എ, എസ്.എം.സി ഭാരവാഹികൾ ആദരിച്ചു