മാവേലിക്കര​ : ഓണാട്ടുകര സാഹിതി സർഗവസന്തം നാലാം പതിപ്പ് ഒ.മാധവന്റെ ജന്മശതാബ്ദി ആഘോഷം നോവലിസ്റ്റ് കെ.കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.മധു ഇറവങ്കര അധ്യക്ഷനായി. ഒ.മാധവൻ നാടകവും കാലവും എന്ന വിഷയം കഥാകാരൻ വിശ്വൻ പടനിലം അവതരിപ്പിച്ചു. ഫോ​ക്ലോർ പുരസ്‌കാരം നേടിയ എൻ.സുകുമാരൻ, അവാർഡുകൾ നേടിയ അച്യുതൻ ചാങ്കൂർ, സുഭദ്ര ഗോപിനാഥൻ, സനൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കാവ്യാർച്ചനയിൽ കരിമ്പിൻപുഴ മുരളി, വാസന്തി പ്രദീപ്, ജിജി ഹസൻ എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു. ആർട്ടിസ്റ്റ് അജിത് പാർഥൻ വരച്ച ഒ.മാധവന്റെ ഛായാചിത്രം പ്രസിഡന്റ് മധു ഇറവങ്കര സ്വീകരിച്ചു. രാമചന്ദ്രൻ മുല്ലശേരി, സരോജിനി ഉണ്ണിത്താൻ, ഓണാട്ടുകര സാഹിതി പ്രോഗ്രാം കൺവീനർ ജോർജ് തഴക്കര, സെക്രട്ടറി ബി.സോമശേഖരനുണ്ണിത്താൻ തുടങ്ങിയവർ സംസാരിച്ചു.