മാവേലിക്കര : സർവ്വകലാശാലകളിലും കോളേജുകളിലും ഒഴിവുള്ള സംവരണ സീറ്റുകൾ നികത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്പെഷ്യൽ ഡ്രൈവ്, സ്പെഷ്യൽ റിക്രൂട്ടുമെന്റ് നടത്തണമെന്ന് കേരള മണ്ണാൻ സഭാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്വകാര്യ കോളേജുകളിൽ സംവരണം ഏർപ്പെടുത്താൻ നയപരമായ തീരുമാനം ഇടതുപക്ഷ മുന്നണി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.കെ സോമൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ.പി.കെ.ഗോപിനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറിമാരായ കെ.വിദ്യാധരൻ, പി.ജയരാജ്, കെ.പി.ബാലൻ, എ.കെ.രാജപ്പൻ, എൻ.അശോകൻ എന്നിവർ സംസാരിച്ചു.