മാവേലിക്കര: പല്ലാരിമംഗലം വടക്കേമങ്കുഴി ശ്രീവസൂരിമാല ഭഗവതിക്ഷേത്രത്തിലെ തൃക്കൊടിയേ​റ്റ് മഹോത്സവംതുടങ്ങി. 8ന് സമാപിക്കും. ഇന്ന് രാവിലെ 9ന് കാവിൽ നൂറുംപാലും. 5ന് രാവിലെ 10ന് ഉൽസവബലി, 11ന് ഉൽസവബലി ദർശനം. 6ന് വൈകിട്ട് 7.30 മുതൽ ശിവരഞ്ജിനി കുത്തിയോട്ട ചുവടും പാട്ടും. 7ന് രാത്രി 9ന് പള്ളിവേട്ട. 8ന് വൈകിട്ട് 3.30 മുതൽ മലർ നിവേദ്യം, യാത്രാഹോമം, തൃക്കൊടിയിറക്ക്. വൈകിട്ട് 4 മുതൽ ആറാട്ടെഴുന്നള്ളത്ത്, 4.30ന് ആറാട്ട്, 5 മുതൽ ആറാട്ട് വരവ്.