ആലപ്പുഴ: അവധിക്കാല സഞ്ചാരികളെ ലക്ഷ്യമിട്ട് സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്ന് പാതിരാമണൽ ദ്വീപിലേയ്ക്ക് സ്‌പെഷ്യൽ സർവീസ് ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 10നും വൈകിട്ട് 4നും ഇടയിലാണ് മുഹമ്മയിൽ നിന്നുള്ള സർവീസ്. ഒരാൾക്ക് 100രൂപയാണ് ടിക്കറ്റ് നിരക്ക്. മിനിമം പത്ത് പേർ ഉണ്ടാവണം. യാത്രക്കാരുടെ എണ്ണം കുറവായാൽ ഉള്ള യാത്രക്കാർ 1000രൂപ അടച്ചാൽ സർവീസ് നടത്തും. ഒരുമണിക്കൂർ പാതിരാമണലിൽ ചെലവഴിക്കാൻ അനുവദിക്കും. പ്രതിദിനം കുറഞ്ഞത് ആറ് സർവീസ് നടത്തും. വിദേശ, സ്വദേശ സഞ്ചാരികളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് സ്പെഷ്യൽ സർവീസ് ആരംഭിച്ചത്. ഹൗസ്ബോട്ടുകൾ ഈടാക്കുന്ന നിരക്ക് 2000മുതൽ 2500രൂപ വരെയാണ്. ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ: 9400050331.