
കായംകുളം: യു.എ.ഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാപ്രവാസി സഹൃദവേദിയുടെ വാർഷിക പൊതുയോഗം അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്നു. കേന്ദ്ര സസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധത അവസാനിപ്പിക്കണമെന്നും അടിയന്തരമായി പ്രവാസികൾക്ക് വോട്ടവശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് നജീബ് അമ്പലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഷാജി തോമസ്,പ്രതാപ്കുമാർ നായർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഷാജി തോമസ് (പ്രസിഡന്റ്), ഉദയൻ മഹേശൻ (ജനറൽ സെക്രട്ടറി), നജീബ് മുഹമ്മദ് (ട്രഷറർ), പ്രതാപ് കുമാർ നായർ (വൈസ് പ്രസിഡന്റ്), ഹരി ഭക്തവത്സലൻ (ജോ.സെക്രട്ടറി), മനോഹർ സദാനന്ദൻ (ജോ.ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.