കായംകുളം: വാറ്റ് നികുതി നടപ്പിലാക്കിയപ്പോൾ വ്യാപാരികൾക്കെതിരെ വാണ്യജ്യനികുതി വകുപ്പ് നോട്ടീസ് നൽകിയ കേസിൽ അദാലത്ത് നടത്തി തീർപ്പാക്കണമെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു. ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ ജില്ലാ നിശാകൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര, ജില്ലാ ജനറൽ സെക്രട്ടറി വർഗീസ് വല്യാക്കൻ,ജില്ലാ സെക്രട്ടറിമാരായ എബി തോമസ്,കെ.നാസർ,വേണു കൊപ്പാറ,എ.എച്ച്.എം.ഹുസൈൻ, സക്കീർ ഹുസൈൻ കോയിക്കൽ എന്നിവർ സംസാരിച്ചു.