
അമ്പലപ്പുഴ : അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം.മാണിയുടെ തൊണ്ണൂറ്റിയൊന്നാം ജന്മദിനം കേരളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കാരുണ്യദിനമായി ആചരിച്ചു.വിവിധ കേന്ദ്രങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാണ് കാരുണ്യ ദിനം ആചരിച്ചത്.പറവൂർ മരിയധാമിൽ നടന്ന ജില്ലാതല ദിനാചരണ സമ്മേളനം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു .അപൂർവ്വ വ്യക്തിത്വത്തിനും നേതൃപാടവത്തിനും ഉടമയായിരുന്നു കെ.എം.മാണിയെന്ന് ജി.സുധാകരൻ പറഞ്ഞു.കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി. സി .ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നസീർ സലാം അദ്ധ്യക്ഷനായി .സിസ്റ്റർ അഞ്ജലിനാ, കേരള കോൺഗ്രസ് (എം)ജില്ലാ സെക്രട്ടറിമാരായ അഡ്വ. പ്രദീപ് കൂട്ടാല, എം. എസ്. നൗഷാദ് അലി,ടി. കുര്യൻ, ഷീൻ സോളമൻ, നിസാം വലിയകുളം, ഇ. ശ്രീദേവി, എ. എ. ജലീൽ,ടോം വണ്ടകത്തിൽ, ജയ്‌മോൻ, റോയ് വേലിക്കെട്ടിൽ,ഹാഷിം,അൻസിൽ ബദർ, ഷെരീഫ് കുട്ടി,സിസ്റ്റർ മാരിയെല്ല, സിസ്റ്റർ അൽഫോൻസാ തുടങ്ങിയവർ സംസാരിച്ചു.