ambala

അമ്പലപ്പുഴ: വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴായിട്ടും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് റോഡിൽ വാഴ നട്ടു. യൂത്ത് കോൺഗ്രസ് പുന്നപ്ര വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡിൽ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. കളർകോട് ഗുരുമന്ദിരം റോഡിലാണ് വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ആഴ്ചകളായി കുടിവെള്ളം പാഴാകുന്നത്. വെള്ളം ഒഴുകി റോഡും തകർന്നു കിടക്കുന്നതിനാൽ വാഹനാപകടങ്ങൾ നിത്യസംഭവമായി മാറിയതിനെ തുടർന്നായിരുന്നു പ്രതിഷേധ സമരം സംഘടിപ്പിച്ചത്.പുന്നപ്ര വടക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി .ഷാജി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് അലൻ ഡെന്നിസ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പർ സാജൻ എബ്രഹാം, യൂത്ത് കോൺഗ്രസ്‌ ബീച്ച് മണ്ഡലം പ്രസിഡന്റ് അർജുൻ ഗോപകുമാർ, തൻസിൽ, കണ്ണൻ, വിജയകുമാർ, ബൈജു അനിരുദ്ധൻ അപ്പു,അനുകുട്ടൻ ഓമനക്കുട്ടൻ ,ജീന, നിഹിത എബ്രഹാം എന്നിവർ നേതൃത്വം നൽകി. തുടർന്ന് വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർക്ക് പൈപ്പ് പൊട്ടിയത് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കത്തും നൽകി.