ആലപ്പുഴ: പി.കെ.ചന്ദ്രാനന്ദൻ ലൈബ്രറി ഉദ്ഘാടനവും ലെനിന്റെ 100-ാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രഭാഷണവും രണ്ടിന് നടക്കും. തിരുവമ്പാടി പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചാണ് പി.കെ.ചന്ദ്രാനന്ദൻ ലൈബ്രറിയും റീഡിംഗ് റൂമും സജ്ജമാക്കിയിട്ടുള്ളത്. ഉച്ചക്ക് 2ന് ലൈബ്രറിയുടെ ഉദ്ഘാടനവും കേരളവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും എന്ന വിഷയത്തിൽ പ്രഭാഷണവും മുതിർന്ന സി.പി.എം നേതാവ് എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷത വഹിക്കും.