ആലപ്പുഴ: സൈനികരുടെ ഭൂമി കൈയേറിയത് തിരികെ നൽകണമെന്ന സർക്കാർ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ എംപ്ളോയീസ് എക്സസർവീസമെൻ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സർവീസിൽ നിന്ന് വിരമിച്ച് നാട്ടിലെത്തിയപ്പോഴാണ് സ്വന്തംപേരിലുള്ള വസ്തുക്കൾ സർക്കാരും സ്വകാര്യ വ്യക്തികളും ബന്ധുക്കളും കൈയേറിയ വിവരം സൈനികന് ബോദ്ധ്യപ്പെട്ടത്. വസ്തു തിരിച്ചു കിട്ടാൻ പലതവണ പരാതിയും നിവേദനവും നൽകിയതിനെത്തുടർന്ന്,​ സംസ്ഥാന സർക്കാരും ജില്ലാകളക്ടറും ഉത്തരവിറക്കിയെങ്കിലും അത് നടപ്പാക്കാൻ ഉദ്യോഗസ്ഥർ അലംഭാവം കാണിക്കുന്നതായും ഭാരവാഹികൾ ആരോപിച്ചു. എക്സസർവീസമെൻ അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.ദാമോദരൻ, പൊതുപ്രവർത്തകൻ ടി.ഡി.ബാബുരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.