ചേർത്തല: നൈപുണ്യ കോളേജിലെ ഹോട്ടൽ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിദിന അനുസ്മരണം നടത്തി. മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളേയും രക്തസാക്ഷികളേയും അനുസ്മരിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.