sdfs

ആലപ്പുഴ: സ്പോർട്സ് അക്കാഡമി മുഹമ്മയുടെ നേതൃത്വത്തിൽ മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ് നടന്നുവരുന്ന മുഹമ്മ സ്‌പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫുട്ബാൾ, വോളിബാൾ മത്സരങ്ങളുടെ സമ്മാനദാന ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി.ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ജെ.ജയലാൽ സ്വാഗതവും അക്കാഡമി പ്രസിഡന്റ് വിജിഷ് നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ സംസാരിച്ചു. പുരുഷവിഭാഗത്തിൽ മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ് ജേതാക്കളും കാക്കനാട് അസീസി വിദ്യാനികേതൻ രണ്ടാം സ്ഥാനവും, വനിതാ വിഭാഗം ചേർത്തല ഗേൾസ് ജേതാക്കളും എസ്.എൻ കോളേജ് ചേർത്തല രണ്ടാം സ്ഥാനവും ജൂനിയർ ആൺകുട്ടികളുടെ വിഭാഗം മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ് ജേതാക്കളും കണ്ടമംഗലം എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.