photo


ആലപ്പുഴ: ജനറൽ ആശുപത്രി ത്വക്ക് രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുഷ്ഠരോഗ ദിനാചരണവും ബോധവൽക്കരണ ക്ലാസും നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ എം.ആർ.പ്രേം, കൗൺസിലർ ഫൈസൽ, ജില്ലാ മെഡിക്കൽ ഓഫീസർ ജമുന വർഗീസ്, സൂപ്രണ്ട് ഡോ.സന്ധ്യ, ഡോ. ബിന്ദ, ഡോ. അനു വർഗീസ്, ഡോ. ആശ, ഡോ. പ്രീജ, എച്ച്.എം.സി അംഗങ്ങളായ ടോമിച്ചൻ, എം.വി.ഹൽത്താഫ് തുടങ്ങിയവർ സംസാരിച്ചു.