ആലപ്പുഴ: ആൾ കേരള ടൈലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് ഇന്ന് മാർച്ചും ധർണ്ണയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപത്തു നിന്ന് മാർച്ച് ആരംഭിക്കും. ജില്ലാ ക്ഷേമനിധി ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തും. സർക്കാർ തയ്യൽ തൊഴിലാളികളെ അവഗണിക്കുന്നു. റിട്ടയർമെന്റ് ആനുകൂല്യ തുക വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുന്നതുൾപ്പടെ വിവിധ ആവശ്യങ്ങൾക്കായാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.കെ.മണി, സെക്രട്ടറി എം.കാർത്തികേയൻ തുടങ്ങിയവർ പങ്കെടുത്തു.