
ചേർത്തല: രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം മാനവമൈത്രി ദിനമായി ആചരിച്ചു.പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയോടുകൂടി ചടങ്ങ് ആരംഭിച്ചു.അഡ്വ.എ.എം ആരിഫ് എം.പി ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സർവ്വശിഷാ അഭിയാൻ മുൻ പ്രോജക്ട് ഓഫീസർ ഡോ.യു.സുരേഷ്‌കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് അംഗം മാലൂർ ശ്രീധരൻ,എഫ്.എൽ.സി കൗൺസിലർ എം.സുരേഷ്‌കുമാർ, ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം ജനറൽ സെക്രട്ടറി പി.എസ്.മനു,ട്രഷറർ പി.ശശി,സുന്ദരേശപണിക്കർ,അജിമോൻ എന്നിവർ സംസാരിച്ചു.