arr

അരൂർ:എഴുപുന്ന ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മഗാന്ധിയുടെ 76-ാംരക്തസാക്ഷിത്വ വാർഷികം ആചരിച്ചു. ഡി.സി.സി മെമ്പർ ദിവാകരൻ കല്ലുങ്കൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എക്സ്. തങ്കച്ചൻ അദ്ധ്യക്ഷനായി. കെ.എസ്.എസ്.പി.എ ജില്ലാ വൈന് പ്രസിഡന്റ് പി.രാമചന്ദ്രൻ നായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ്.സുരേന്ദ്രനാഥൻ നായർ, ഐ.എൻ.ടി.യു.സി റീജിയണൽ സെക്രട്ടറി കെ.കെ.സജീവൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മോളി കമലൻ,എഴുപുന്ന ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സുമ ശ്രീകുമാർ എന്നിവർ സംസാരിച്ചു.കല്ലുങ്കൽ ഭാസ്ക്കരൻ, കെ.എസ്. വേലായുധൻ,ഇ.ആർ. അനിൽകുമാർ, എൻ.കെ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.