ambala

അമ്പലപ്പുഴ : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അമ്പലപ്പുഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് വിതരണവും പഠന ക്ലാസും സംഘടിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗം അസി.കമ്മീഷണർ വൈ.ജെ.സുബിമോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റഹ്മാനിയ കബീർ അദ്ധ്യക്ഷനായി . ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ വിനോദ് കുമാർ പഠന ക്ലാസ് നയിച്ചു. സംസ്ഥാന സെക്രട്ടറി റോയി മഡോണ, ജില്ലാ പ്രസിഡന്റ് മനാഫ്, ജില്ലാ സെക്രട്ടറി നാസർ താജ്, ട്രഷറർ കണ്ണൻ, മനാഫ്, രാജേഷ് പടിപ്പുര, മോഹൻ ദാസ്, വി.മുരളീധരൻ, ജബ്ബാർ പനച്ചുവട്, മനോഹരൻ, ഇഖ്ബാൽ താജ് എന്നിവർ പ്രസംഗിച്ചു.