അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ശ്രീകുമാർ, പുന്തല, പുന്തല ഈസ്റ്റ്‌, മലയിൽകുന്നു, കുരുട്ടു,ഒറ്റപ്പന, വളഞ്ഞവഴി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷനിൽ ഹിമാലയ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയും വെളിന്തറ, പുന്നപ്ര വില്ലേജ്, പുന്നപ്ര മാർക്കറ്റ്, സി.ആർ.പി, സിയാന, ഗ്രിഗറി കോളേജ്, കാർമൽ, കാർമൽ എൻജിനിയറിംഗ് കോളേജ്, ഹരിജൻ കോളനി, അറവുകാട് ഐ.ടി.സി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.