
ചാരുംമൂട് : കോൺഗ്രസ് നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 76-ാം മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജൻ പൈനുംമൂട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി. ഹരിപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സിംജോ സക്കറിയ, ഷാജി നൂറനാട്, ഷാജി ഖാൻ, പി.രഘു, വിജയൻ പിള്ള പി.എം.ഷെരീഫ്, അനിൽ പാറ്റൂർ,സാദിഖ് റഫീഖ്,അബ്ദുൽ ജബ്ബാർ റെജി വി. ഗ്രീൻ ലാൻഡ്, ഷംസുദ്ദീൻ ചാരുംമൂട് തുടങ്ങിയവർ സംസാരിച്ചു.