ranjith

2021 ഡിസംബർ 19: രൺജിത്ത് ശ്രീനിവാസ് കൊല്ലപ്പെട്ടു.

ഡിസംബർ 22: ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം

2022 മാർച്ച് 18: 15 പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു

ഏപ്രിൽ 23: അഡ്വ. പ്രതാപ് ജി. പടിക്കൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ

ഏപ്രിൽ 26: കേസ് ആലപ്പുഴ സെഷൻസ് കോടതിയിൽ

ഒക്ടോബർ 10: പ്രതികളുടെ ആവശ്യത്തെ തുടർന്ന് വിചാരണ മാവേലിക്കര സെഷൻസ് കോടതിയിലേക്ക് മാറ്റി

ഡിസംബർ 16: കുറ്റപത്രം വായിച്ചു

2023 ജനുവരി 16: വിചാരണ ഫെബ്രുവരി 16 മുതൽ തുടങ്ങണമെന്ന് സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവിട്ടു.

ഫെബ്രുവരി 16: പ്രതികൾ അഭിഭാഷകരെ നിയോഗിക്കാൻ സമയം തേടി. സാക്ഷി വിസ്താരം മാർച്ച് ഒന്നിന് തുടങ്ങാൻ കോടതി തീരുമാനിച്ചു. എന്നാൽ പ്രതികൾ വിചാരണ സ്റ്റേ ചെയ്യാനായി ഹൈക്കോടതിയെ സമീപിച്ചു.

മാർച്ച് 1: വിചാരണ നടപടികൾ 15 ദിവസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. വിചാരണ മാർച്ച് 15ന് തുടങ്ങാൻ തീരുമാനിച്ചു. എന്നാൽ വിചാരണ നിറുത്തിവയ്ക്കാൻ പിന്നീട് ഉത്തരവിട്ടു.

ഏപ്രിൽ 17: ശക്തമായ പൊലീസ് സുരക്ഷയിൽ സാക്ഷി വിസ്താരം.

മേയ് 5: ഹൈക്കോടതി വിചാരണ നടപടികൾ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.

ജൂൺ 24: വീണ്ടും കോടതി മാറ്റം ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജൂലായ് 12 മുതൽ സാക്ഷി വിസ്താരം പുനഃരാരംഭിക്കാൻ കോടതി ഉത്തരവിട്ടു.

ഒക്ടോബർ 28: 49 ദിവസം കൊണ്ട് 156 സാക്ഷികളുടെ വിസ്താരം പൂർത്തിയായി

ഒക്ടോബർ 13: പ്രതികളെ കോടതി ചോദ്യം ചെയ്ത് ആറായിരത്തോളം പേജുകളിലായി വിവരം രേഖപ്പെടുത്തി.

ഡിസംബർ 15: കേസിൽ അന്തിമവാദം പൂർത്തിയായി.

ജനുവരി 20: പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി.

ജനുവരി 30: പ്രതികൾക്ക് വധശിക്ഷ വിധിച്ചു.